ബൈക്കിൽ നിന്നു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1465272
Thursday, October 31, 2024 1:39 AM IST
കൊഴിഞ്ഞാമ്പാറ: ബൈക്ക് യാത്രയ്ക്കിടെ റോഡിലെ ഹമ്പ് മറികടക്കുന്നതിനിടെ റോഡിലേക്കു തെറിച്ചു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എലപ്പുള്ളി കൈതക്കുഴി ഇരട്ടക്കുളം പരേതനായ ഭാസ്കരന്റെ ഭാര്യ രാധയാണു (54) മരിച്ചത്.
26നു രാത്രി ഏഴിനു കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആശുപത്രി കാന്പസിലുള്ള റോഡിലായിരുന്നു അപകടം. ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബന്ധുവിനെ കാണാൻ മകനൊപ്പം പോയതായിരുന്നു രാധ. റോഡിൽ തലയടിച്ചു വീണ് തലയ്ക്കു ഗുരുതമായി പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചൊവ്വ ഉച്ചയോടെ മരിച്ചു.
ഇന്നലെ കൊഴിഞ്ഞാമ്പാറേ പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ട നട ത്തി . മക്കൾ: രഞ്ജിത്ത്കുമാർ, അജിത്കുമാർ, വിജിത്കുമാർ.