പാ​ല​ക്കാ​ട്: ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഭ​ക്ഷ്യ​ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​സ​ഭ ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ആ​ര്‍. ബി​ജോ​യ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​ന​ളി​നി. കെ.​എ​സ്. സ്വ​പ്ന, വി. ​ബ​ബി​ത, വി. ​വി​ന​യ​ൻ, സി.​എ​സ്. സാ​ദു, ജ​ൻ​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.