പാ​ല​ക്കാ​ട്: പു​ക​യി​ല നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പും എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ര​ണ്ടു വ​കു​പ്പു​ക​ളും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

955 ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 57500 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി. 34 ക​ട​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​നും പു​ക​യി​ല നി​രോ​ധ​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നു​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ 48 എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.