ലോക പക്ഷാഘാതദിനം: ജില്ലാതല ഉദ്ഘാടനവും ലഘുനാടകവും
1464980
Wednesday, October 30, 2024 5:07 AM IST
പാലക്കാട്: ലോകപക്ഷാഘാതദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ. വിദ്യ നിർവഹിച്ചു. പക്ഷാഘാത ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ, രോഗാനന്തരമുള്ള ജീവിതം എന്നിവയെ കുറിച്ചുള്ള അവബോധം ലക്ഷ്യമിട്ടാണ് ദിനം ആചരിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ സൂപ്രണ്ട് ഡോ.പി.കെ. ജയശ്രീ അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ സ്വാഗതം പറഞ്ഞു. ഡോ. ശ്രീരാം ശങ്കർ വിഷയാവതരണം നടത്തി.