അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണത്തിന് ആയിരങ്ങൾ
1599506
Tuesday, October 14, 2025 1:09 AM IST
ചൊവ്വന്നൂർ: അതിരൂപതയിലെ ശ്രേഷ്ഠവൈദികനും ചാരിറ്റി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകപിതാവുമായ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണത്തിന് ആയിരങ്ങളെത്തി.
സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകൾ എത്തിച്ചേർന്നു. തുടർന്നുനടന്ന ആഘോഷമായ വിശുദ്ധകുർബാ നയ്ക്കു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ മുഖ്യകാർമികനായി. തുടർന്ന് കബറിടത്തിൽ പുഷ്പാർച്ചന, നേർച്ച ഊട്ട്, നവജാതശിശുക്കൾക്കു ചോറൂണ് എന്നിവയും ഉണ്ടായിരുന്നു. ശ്രാദ്ധാചരണതോടനുബന്ധിച്ചു സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കു മാർ തോമസ് തറയിൽ സമ്മാനങ്ങൾ നൽകി.
പള്ളിവികാരി ഫാ. തോമസ് ചൂണ്ടൽ, ചാരിറ്റി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റിൻസി സിഎസ്സി, കൈക്കാരന്മാരായ ടി.ഐ. ജോസ്, പി.വി. ജോജി, സി.എൽ. ടാബു, ഫാ.എ.ജെ. ഊക്കൻ സ്മാരകസമിതി പ്രസിഡന്റ് പോൾ മണ്ടുംപാൽ, ജനറൽ കൺവീനർ എം.വി. വിൽസൻ, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.