മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം
1599491
Tuesday, October 14, 2025 1:09 AM IST
ഏനാമാക്കൽ: മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാശാസ്ത്രോത്സവത്തിന് ഏനാമാവിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മുല്ലശേരി ഉപജില്ലാ ശാസ്ത്രോത്സവം ഏനാമാക്കൽ സെന്റ്് ജോസഫ് ഹൈസ്കൂൾ, സെന്റ്് മേരീസ് എൽപി സ്ക്കൂൾ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 42 വിദ്യാലയങ്ങളിൽ നിന്ന് 1500ൽപരം ശാസ്ത്രപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രമേള,ഗണിതശാസ്ത്രമേള, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മണലൂർ നിയോജക മണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷത വഹിച്ചു.
മുല്ലശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, സ്കൂൾ മാനേജർ ഫാ. ജെയ്സൺ തെക്കുംപുറം, ജന പ്രതിനിധികളായ എ.ടി. അബ്ദുൽ മജീദ്, ഗ്രേസി ജേക്കബ് അഷ്റഫ് തങ്ങൾ, എൻ.കെ. വിമല, മുല്ലശേരി ബിപിസി സംഗീത ശ്രീജിത്ത്, ജനറൽ കൺവീനർ വി. ജോഷി പോൾ, പിടിഎ പ്രസിഡന്റ് ജോസ് വാവേലി, മുല്ലശേരി ഉപജില്ലാ വികസന സമിതി കൺവീനർ ടി.യു. ജെയ്സൺ, എച്ച്എം ഫോറം കൺവീനർ സി.എഫ്. ജയ്സൺ, അധ്യാപക സംഘടന നേതാക്കളായ മുഹ്സിൻ പാടൂർ, സി.വി. സുഭാഷ്, എം.ജെ. സിനി, ബോബി ജോസ്, ടി.കെ. ഷാഹില, ആർ.എ. ആബിദ, ജൂഡി ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.