കേച്ചേരിയിൽ കാർ മറിഞ്ഞ് കടവല്ലൂർ സ്വദേശിക്ക് പരിക്ക്
1599490
Tuesday, October 14, 2025 1:09 AM IST
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ എരനല്ലൂർ സ്പീഡ് സിഗ്നൽ കാമറയ്ക്ക് സമീപം ഇന്നലെ രാവിലെ 7.10ന് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് കടവല്ലൂർ സ്വദേശിയായ യുവാവിന് പരിക്ക്.
കടവല്ലൂർ കാടൻപുളത്തിൽ മൊയ്തുണ്ണിയുടെ മകൻ അസ്ലാം (26) നാണ് പരിക്കേറ്റത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് എതിരേവന്ന വാഹനത്തിൽ ഇടിക്കാതെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചത് വൻ ദുരന്തം ഒഴിവാക്കിയതായി പ്രദേശവാസികൾ പറഞ്ഞു.
അപകടസമയത്ത് വാഹനത്തിൽ മൂന്നുപേരുണ്ടായിരുന്നെങ്കിലും അസ്ലാമിന് മാത്രമാണ് പരിക്കേറ്റത്. പരിക്കേറ്റ അസ്ലാമിനെ കേച്ചേരിയിലെ ആകട്സ് പ്രവർത്തകർ ഉടൻ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിനും മതിലിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.