വടക്കാഞ്ചേരിയിലും തെക്കുംകരയിലും വികസന സദസുകൾ സംഘടിപ്പിച്ചു
1599493
Tuesday, October 14, 2025 1:09 AM IST
വടക്കാഞ്ചേരി: നഗരസഭയിലും, തെക്കുംകര പഞ്ചായത്തിലുംവികസന സദസ് സംഘടിപ്പിച്ചു. നഗരസഭയിൽ ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിലും, തെക്കുംകരയിൽ പ്രിയ ഓഡിറ്റോറിയത്തിലും നടന്ന വികസനസദസ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. തെക്കുംകരയിൽ പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാറും അധ്യക്ഷത വഹിച്ചു.
തെക്കുംകര പഞ്ചായത്തിൽ നടന്ന സദസിൽ തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ വികസനപത്രിക എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. രേണുകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സി.വി. സുനിൽകുമാർ, എം.കെ. ശ്രീജ, പി ആർ രാധാകൃഷ്ണൻ, സബിത സതീഷ്, കെ. രാമചന്ദ്രൻ, ഡോ. കെ. എസ്. കൃപകുമാർ, കെ.എം.രമണി, ഡോ. ബിനോജ്, ഇ. ഉമാലക്ഷ്മി, കെ.കെ. ലത തുടങ്ങിയവർ പ്രസംഗിച്ചു.