മുത്തിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളെത്തി, ആദ്യക്ഷരം കുറിക്കാനും ചോറൂട്ടിനും...
1599496
Tuesday, October 14, 2025 1:09 AM IST
കൊരട്ടി: മുത്തിയുടെ നടയിൽ ആദ്യക്ഷരം കുറിക്കാനും ചോറൂട്ടിനും കുഞ്ഞുങ്ങളുമായി നിരവധി മാതാപിതാക്കളെത്തി. പ്രാർഥനാശുശ്രൂഷകൾക്കും ചടങ്ങുകൾക്കും വികാരി ഫാ. ജോൺസൺ കക്കാട്ട് നേതൃത്വം നൽകി.
രാവിലെ 10.30 നു ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളിയുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്കുശേഷമായിരുന്നു എഴുത്തിനിരുത്തും ചോറൂട്ടും നടന്നത്. വരുംദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് ആറിനു ജപമാല, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധകുർബാന എന്നിവ ഉണ്ടായിരുന്നു.
ഫാ. ജോസഫ് കൊടിയൻ കാർമികനായി. ജപമാലയ്ക്കും പ്രദക്ഷിണത്തിനും പാരിഷ് കൗൺസിൽ നേതൃത്വം നൽകി. ഇന്നു രാവിലെ 10.30 ന് ആഘോഷമായ ദിവ്യബലിക്കും അനുബന്ധ തിരുക്കർമങ്ങൾക്കും ഫാ. റിൻസ് പുതുശേരി നേതൃത്വം നൽകും. വൈകീട്ട് ആറിനു ഫാ. ലിന്റോ പുന്നശേരി ജപമാലപ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയ്ക്കു നേതൃത്വം നൽകും.