അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ കവർന്നു
1599489
Tuesday, October 14, 2025 1:09 AM IST
ഗുരുവായൂർ: ചാവക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മോഷണം.അലമാരയിൽ സൂക്ഷിച്ചിരുന്ന 40, 000 രൂപ കവർന്നു.
സ്കൂളിന്റെ പുതിയ ബിൽഡിംഗിലെ പ്രിൻസിപ്പലിന്റെ മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. വാതിലിന്റെ രണ്ടു പൂട്ടുകളും തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് പണം കവർന്നത്.
ഇന്നലെ രാവിലെ 8.15ന് സ്കൂൾ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാത്രി 12.15ഓടെയാണ് മോഷണം നടന്നിട്ടുള്ളത്.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.