ടി.എൻ. പ്രതാപന് വർഷധാര പുരസ്കാരം സമ്മാനിച്ചു
1599495
Tuesday, October 14, 2025 1:09 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി ഏർപ്പെടുത്തിയ വർഷധാര പുരസ്കാരം ടി.എൻ. പ്രതാപനു സമ്മാനിച്ചു. കോട്ടപ്പുറം മുസിരിസ് തീരത്തെ ആംഫി തിയറ്ററിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് പുരസ്കാരസമർപ്പണം നിർവഹിച്ചത്.
കൊടുങ്ങല്ലൂരിന്റെ പൈതൃക-വിനോദസഞ്ചാര മേഖലകളിലും പദ്ധതിനിർവഹണത്തിലും നിർണായകപങ്കു വഹിച്ച വ്യക്തി എന്ന നിലയിലാണ് അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരത്തിനായി ടി.എൻ. പ്രതാപനെ തെരഞ്ഞെടുത്തത്.
കോട്ടപ്പുറം മുസിരിസ് ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ വി.എം. ജോണി അധ്യക്ഷനായിരുന്നു.
കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, കവി സബാസ്റ്റിൻ, ഡാവിഞ്ചി സുരേഷ്, കെ.യു. രഞ്ജിത്ത് ജോഷി ചക്കാമാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു.