ക​ല്ലേ​റ്റും​ക​ര: ഒ​ന്പ​തുവ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ 15 സെ​ന്‍റ് സ്ഥ​ല​ത്തി​നു പു​റ​മെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നാലുസെ​ന്‍റ് സ്ഥ​ലംകൂടി വി​ല​യ്ക്കുവാ​ങ്ങി.

ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ ജ​ന​കീ​യസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് സ്ഥ​ലം ഉ​ട​മ​യാ​യ ഷീ​ജാ ബാ​ബു കൂ​നം​മാ​വി​ന് കൈ​മാ​റി. സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജ​ന​കീ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ ജോ​ജോ, വ​ർ​ക്കിം​ഗ് ക​ണ്‍​വീ​ന​ർ ഡേ​വി​സ് തു​ളു​വ​ത്ത്, ട്ര​ഷ​റ​ർ കെ.​ഡി.​ ജോ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​ക്ക് കൈ​മാ​റി​.