ചെവ്വൂർ വൈഎംസിഎ വാർഷിക പൊതുയോഗം
1546434
Tuesday, April 29, 2025 1:55 AM IST
ചെവ്വൂർ: വൈഎംസിഎ 44-ാം വാർഷിക പൊതുയോഗം പ്രസിഡന്റ് ജോബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനംചെയ്തു. നാഷണൽ സെക്രട്ടറി എൻ.വി. എൽദോ മുഖ്യാതിഥിയായി.
പുതിയ അംഗത്വവിതരണത്തിനു കേരള റീജിയന് സെക്രട്ടറി ഡേവിസ് സാമുവൽ നേതൃത്വം നൽകി. തൃശൂർ സബ് റീജിയൻ ചെയർമാൻ ജോണ്സണ് മാറോക്കി, റീജണൽ ഡെവലപ്മെന്റ് സെക്രട്ടറി അജുൽ വർഗീസ്, ചെവ്വൂർ വൈഎംസിഎ മുൻ പ്രസിഡന്റ് അഡ്വ. ഇ.ഡി. ഫ്രാൻസിസ്, മുൻസെക്രട്ടറി ഇ.പി. ജോസഫ്, സെക്രട്ടറി ജോസഫ് പുളിക്കൻ, ട്രഷറർ എം.ഒ. പോൾസണ്‍, ജോയിന്റ് സെക്രട്ടറി ജോസ് ആന്റോ, വനിതാഫോറം ചെയർപേഴ്സണ്‍ അഡ്വ. ലീന ജോസ് എന്നിവർ പ്രസംഗിച്ചു.