റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
1546336
Monday, April 28, 2025 11:21 PM IST
ഇരിങ്ങാലക്കുട: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട തൊടുപറമ്പില്‍ വര്‍ക്കി മകന് ബിജു (47) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.30ന് എറണാകുളത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തലക്കേറ്റ പരിക്കാണ് മരണകാരണമായി പറയുന്നത്. സംസ്കാരം നടത്തി. അമ്മ: റോസി. സഹോദരങ്ങള്‍: ഷാജു, ഷൈനി.