ആളൂര്‍ പോലീസ്സ്റ്റേഷന് മാറ്റാനുള്ള നീക്കം പൂര്‍ണമായി ഉപേക്ഷിക്കണം: തോമസ് ഉണ്ണിയാടന്
1535939
Monday, March 24, 2025 1:19 AM IST
കല്ലേറ്റുംകര: ആളൂര്‍ പോലീസ് സ്റ്റേഷന് ആളൂര്‍ പഞ്ചായത്തില്‍ നിന്നും മാറ്റുവാനുള്ള നീക്കം പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ആവശ്യപ്പെട്ടു. 2016 ജനുവരി ആറിന് യുഡിഎഫ് മന്ത്രിസഭ തീരുമാനമെടുക്കുകയും 2016 മാര്‍ച്ച് മൂന്നിന് 44 ഉദ്യോഗസ്ഥരേയും പോലീസ് വാഹനവും അനുവദിച്ചുകൊണ്ടും പോലീസ് സ്റ്റേഷന് തുടങ്ങുന്നതിന് അനുവാദം നല്കിയ ഉത്തരവ് കിട്ടിയിട്ടുള്ളതും 2016 മാര്‍ച്ച് നാലിന് കല്ലേറ്റുംകരയില്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസ് സ്റ്റേഷന് അടച്ചു പൂട്ടുകയും ഇതിനെതിരെ താന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് പോലീസ് സ്റ്റേഷന് വീണ്ടും തുറക്കുന്നതിന് അനുമതി വാങ്ങി സ്റ്റേഷന് ഇപ്പോള്‍ വീണ്ടും കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ച് പോരുന്നതുമാണെന്ന് തോമസ് ഉണ്ണിയാടന് ചൂണ്ടിക്കാട്ടി.
പോലീസ് സ്റ്റേഷന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കല്ലേറ്റുംകരയില്‍ കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്. മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് ധര്‍ണക്ക് അഭിവാദ്യമര്‍പ്പിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന്, എ.കെ. ജോസ്, ജോജോ മാടവന, നൈജു ജോസഫ്, നെല്‍സണ്‍ മാവേലി, എന്‍.കെ. കൊച്ചുവാറു, ഷീലഡേവിസ്, റാന്‍സി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.