കെ. രവീന്ദ്രൻ ഇന്നു ചുമതലയേൽക്കും
1535802
Sunday, March 23, 2025 7:33 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. രവീന്ദ്രൻ, അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. അജയൻ എന്നിവർ ഇന്നു രാവിലെ 11നു സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കും. ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും.