കൈപ്പറമ്പ് ഫുട്ബോൾ: ഫിറ്റ്വെൽ കോഴിക്കോടും ഫ്രണ്ട്സ് മനപ്പടിയും ജേതാക്കളായി
1535256
Saturday, March 22, 2025 12:59 AM IST
കൈപ്പറമ്പ്: ഗ്രാമപഞ്ചായത്ത് സ് പോർട്സ് പ്രമോഷൻ കൗൺസിൽ ആൻഡ് സ്പോർട്സ് കൗൺസിൽ ഒരുക്കിയ ഇരുപതാമത് ജനകീയ ഫുട്ബോൾ മേളയിൽ വ്യാഴാഴ്ച രാത്രിയിൽ നടന്ന ഫൈനൽ മത്സരത്തിൽ പ്രാദേശിക ടീമുകളായ ഫ്രണ്ട്സ് മനപ്പടി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെസ്റ്റ് അലുമിനിയത്തെ തോൽപ്പിച്ചു. തുടർന്ന് നടന്ന അഖിലേന്ത്യ മത്സരത്തിൽ ഫിഫ മഞ്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫിറ്റ്വെൽ കോഴിക്കോട് തോൽപ്പിച്ചു.
സമാപന സമ്മേളനം ഇന്റർനാ ഷ്ണൽ ഫുട്ബോളർ സി.വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി കൈ പ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ഉഷ ടീച്ചർ, മുണ്ടൂർ ഇടവക വികാരി ഫാ. ബാബു അ പ്പാടൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജെ. നിജോൺ, കൺവീനർ ജോൺസൺ ജോർജ്, മുണ്ടൂർ ഇടവക അസി. വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ, ഒാൾ കേരള സെ വൻസ് ഫുട്ബോൾ ടൂർണ മെ ന്റ്് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സലാവുദീൻ മമ്പാട്, റഫറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്് ജോൺസൻ ജെയ്ക്കബ് എന്നിവർ വ്യക്തിഗത ട്രോഫികൾ വിതരണം ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിന്റി ഷിജു, ദീപക് കാരാട്ട്, വാർഡ് മെമ്പർമാരായ യു.വി. വിനീഷ്, മേരി പോൾസൺ എന്നിവർ ആശംസകളർപ്പിച്ചു.
ടൂർണമെന്റിലെ മികച്ച ടീമാ യി അൽമദീന ചെർപ്പുളശേരിയേ യും ജനപ്രിയടീമായി കെ.എം.ജി. മാവൂരിനെയും തെരഞ്ഞെടുത്തു.