മുഖ്യമന്ത്രിക്കെതിരേ ഭീഷണിമുഴക്കി മുദ്രാവാക്യം: 10 ബിജെപിക്കാർക്ക് 2500 രൂപവീതം പിഴ
1507896
Friday, January 24, 2025 2:01 AM IST
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഭീഷണിമുഴക്കി മുദ്രാവാക്യംവിളിച്ച കേസിൽ 10 ബിജെപി പ്രവർത്തകർക്കു 2500 രൂപവീതം പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ വിധിച്ചു.
ബിജെപിയുടെ നേതൃത്യത്തിൽ കൊടുങ്ങല്ലൂരിൽ നടത്തിയ പ്രകടനത്തിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഭീഷണിമുദ്രാവാക്യം വിളിച്ചത്. ബിജെപി നേതാക്കളായ പ്രിൻസ് തലാശേരി, കെ.എസ്. വിനോദ്, സെൽവൻ മണക്കാട്ടുപടി, പി.എസ്. അനിൽകുമാർ, പ്രവർത്തകരായ സൻജൂ ശാർക്കര, അജു ശാർക്കര, സുനിൽ ചാറ്റർജി, ഉണ്ണികൃഷ്ണൻ ശാർക്കര, സംഗീത്, സനീഷ് എന്നിവരെയാണ് കൊടുങ്ങല്ലൂർ കോടതി ശിക്ഷിച്ചത്.