അമലയിൽ ഡിജിറ്റൽ എഡ്യുക്കേഷൻ സെന്റർ ആരംഭിച്ചു
1484692
Thursday, December 5, 2024 8:23 AM IST
തൃശൂർ: ആധുനികസൗകര്യങ്ങളോടെ അമല ലൈബ്രറിയിൽ ആരംഭിച്ച ഡിജിറ്റൽ എഡ്യുക്കേഷൻ സെന്റർ പാലക്കാട് രൂപത ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ആശീർവദിച്ചു.
ഡിജിറ്റൽ വിജ്ഞാനവിഭവശേഖരണം, പരിശീലനം, മെഡിക്കൽ വിദ്യാഭ്യാസപരിപാടികൾ, ഓണ്‍ലൈൻ ക്ലാസുകൾ, പരീക്ഷകൾ എന്നിവ നടത്താനുള്ള ആധുനികസജ്ജീകരണങ്ങളും കേന്ദ്രത്തിലുണ്ട്. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ഫാ. ആന്റണി മണ്ണുമ്മൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. റെന്നിസ് ഡേവീസ്, പ്രഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.ടി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.