ജറുസലേം കൺവൻഷന് ഇന്നു തുടക്കം
1484677
Thursday, December 5, 2024 8:11 AM IST
തലോർ: മുപ്പതാമത് ജറുസലേം കൺവൻഷന് ഇന്നു തുടക്കമാകും. ഞായറാഴ്ച സമാപിക്കും. ദിവസവും രാവിലെ 8.30 മുതൽ 3.30 വരെയാണ് കൺവൻഷൻ.
ഇന്നുരാവിലെ 10.30 നു ഷംഷാബാദ് രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. ജിൻസ് ചീങ്കല്ലേൽ വചനസന്ദേശം നൽകും. നാളെ ഫാ. സെബാസ്റ്റ്യൻ പൂവ്വത്തിങ്കൽ, ബ്രദർ സന്തോഷ് കരുമത്ര, ശനിയാഴ്ച ഫാ. സേവ്യർഖാൻ വട്ടായിൽ, ഞായറാഴ്ച ഫാ. ഡൊമനിക് വാളന്മനാൽ എന്നിവർ വചനപ്രഘോഷണം നടത്തും.
ഞായറാഴ്ച തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപനസന്ദേശം നൽകും. ഫാ. ഡേവിസ് പട്ടത്ത് സിഎംഐ, ഫാ. ജോ പാച്ചേരി സിഎംഐ, ഫാ. സിജോ തയ്യാലക്കൽ സിഎംഐ എന്നിവർ നേതൃത്വം നൽകും.
ധ്യാനകേന്ദ്രത്തില്‍ പ്രധാന ഹാളിനുപുറമേ 15000ത്തോളം പേര്‍ക്ക് പങ്കെടുക്കാവുന്ന 60,000 സ്ക്വയര്‍ഫീറ്റ് പന്തലും മറ്റു ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ നാലു ദിവസങ്ങളിലായി ഇവിടെ താമസിച്ചു ധ്യാനംകൂടുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.