അമ്മ പഠിപ്പിച്ച ചുവടുവച്ച് അഭിഷേക്
1484390
Wednesday, December 4, 2024 6:45 AM IST
കുന്നംകുളം: അമ്മ പഠിപ്പിച്ച ചുവടുകളിലൂടെ മകനു സംസ്ഥാനകലോത്സവത്തിനു ടിക്കറ്റ്. ഹയർ സെക്കഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തിലാണ് പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അഭിഷേക് അനിൽകുമാർ ഒന്നാം സ്ഥാനം നേടിയത്.
നാടോടിനൃത്തം പഠിപ്പിക്കാൻ ആരെയും ലഭിക്കാതെ വന്നതോടെയാണ് തന്റെ കോളജ് കാലത്തെ അനുഭവത്തിൽ അമ്മ ലിഷ മകനു ഗുരുവായി മാറിയത്. ഒപ്പം യുട്യൂബും രക്ഷയായി.
ഹരിശ്ചന്ദ്ര കഥ പറഞ്ഞാണ് അഭിഷേക് ഒന്നാമതെത്തിയത്. രണ്ടു വർഷംമുൻപ് നാടോടിനൃത്തത്തിലും ഓട്ടൻതുള്ളലിലും അഭിഷേക് പങ്കെടുത്തിരുന്നു. ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിലും ഓട്ടൻതുള്ളലിലും മത്സരിക്കുന്നുണ്ട്. ഭരതനാട്യത്തിൽ ഷീബ എളവള്ളിയും ഓട്ടൻതുള്ളലിൽ കലാമണ്ഡലം ഉണ്ണിമായയുമാണ് ഗുരുക്കൻമാർ. അതുല്യ കൃഷ്ണയാണ് സഹോദരി.