പീഡനം: പ്രതികൾ പിടിയിൽ
1484098
Tuesday, December 3, 2024 7:09 AM IST
ചാവക്കാട്: മാർക്കറ്റിംഗിനായി എത്തിയ യുവതിയെ വീടിനകത്തേക്കു വലിച്ചുകയറ്റി ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി പിടിയിൽ. മണത്തല പള്ളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടി (60)യെയാണ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
ചാവക്കാട്: പ്രകൃതിവിരുദ്ധ പീഡനത്തിൽ മധ്യവയസ്കൻ പിടിയിൽ. കടപ്പുറം പുതിയങ്ങാടി പണ്ടാരി അബ്ദുൽ ലത്തീഫിനെ(54)യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിക്കുകയായിരുന്നു. പ്രതിയെ റിമാൻഡു ചെയ്തു.