സുബിന്റെ കണ്ണുമഞ്ഞളിച്ചില്ല, ഉടമസ്ഥനു മടക്കിക്കിട്ടിയതു ജീവന്റെ തുടിപ്പുകൾ
1461006
Monday, October 14, 2024 7:36 AM IST
തൃശൂർ: കളഞ്ഞുകിട്ടിയ ബാഗിലെ നോട്ടുകെട്ടുകൾ കണ്ടപ്പോൾ കളത്തിൽ വീട്ടിൽ സുബിന്റെ കണ്ണുമഞ്ഞളിച്ചില്ല, മനസിന്റെ നന്മ! ജീവന്റെ തുടിപ്പുകൾ തിരിച്ചുനല്കിയതിനു നന്ദിയർപ്പിച്ച് പണത്തിന്റെ യഥാർഥ ഉടമ.
ജോലികഴിഞ്ഞു മടങ്ങുന്പോഴാണു ശങ്കരയ്യറോഡിലുള്ള വീടിനു സമീപത്തെ അച്യുതമേനോൻ പാർക്കിനു മുൻവശത്തുനിന്ന് എട്ടുലക്ഷമടങ്ങിയ ബാഗ് സുബിനു കളഞ്ഞുകിട്ടിയത്. ഉടന്‍തന്നെ സുഹൃത്തിനെ വിവരമറിയിച്ചു. ഇദ്ദേഹത്തോടൊപ്പം തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കാര്യമറിയിക്കുകയും ചെയ്തു.
പോലീസ് ബാഗ് പരിശോധിച്ചപ്പോൾ പണത്തോടൊപ്പം ആധാർകാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകളുമുണ്ടായിരുന്നു. ഇതിൽനിന്നു കിട്ടിയ ഫോൺ നമ്പരിലേക്കു വിളിച്ചു. ഉടൻതന്നെ ഫോണെടുത്തയാൾ ദയനീയമായി ഇങ്ങോട്ടാണു കാര്യങ്ങൾ ചോദിച്ചത്. എന്റെ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട്, നിങ്ങൾക്കെങ്ങാനും കിട്ടിയോ... മറുതലയ്ക്കൽ ഇൻസ്പെ്കടർ ലാൽകുമാർ അയാളെ സമാധാനിപ്പിച്ചു. വേഗം പോലീസ് സ്റ്റേഷനിലേക്കു വരാൻ പറഞ്ഞു.
സ്റ്റേഷനിലെത്തിയപ്പോൾ കിതപ്പോടെ പണം നഷ്ടപ്പെട്ടയാൾ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ഒല്ലൂക്കര മുളയം ഭാഗത്താണു താമസം. ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലാണ്. അടുത്തയാഴ്ചയാണു നിർണായകമായ ഒാപ്പറേഷൻ. അതിനുള്ള പണം ബാങ്കിൽനിന്നെടുത്ത് വീട്ടിലേക്കു പോകുന്പോഴാണു ബാഗ് നഷ്ടപ്പെട്ടത്.
വീട്ടിലെത്തിയപ്പോഴാണു വണ്ടിയിൽ തൂക്കിയിട്ട ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. അപ്പോൾ മുതൽ ഓരോനിമിഷവും തീതിന്നാണു കടന്നുപോയത്. ടെന്‍ഷനടിച്ചു വീണ്ടും നെഞ്ചുവേദനവരുമോയെന്നു വീട്ടുകാരടക്കം പേടിച്ചു. ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തിൽ സുബിൻതന്നെ പണമടങ്ങിയ ബാഗ് ഉടമസ്ഥനു നല്കി.
ബാഗിനോടൊപ്പം സുബിനെയും അയാൾ നെഞ്ചോടു ചേർത്തുപിടിച്ചു. പോലീസുദ്യോ