കളഞ്ഞുപോയ സ്വര്‍ണമാല ഉടമയ്ക്കു തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി
1444687
Wednesday, August 14, 2024 1:10 AM IST
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന് ലാവണ്യ ആശുപത്രി ജംഗ്ഷനില്‍നിന്ന് ബസില്‍ കയറുമ്പോഴാണു രണ്ടുപവനോളംവരുന്ന താലിമാല താഴെ വീണത്.
ലാവണ്യ അതുപക്ഷെ അറിഞ്ഞിരുന്നില്ല. മാല താഴെ വീഴുന്നതുകണ്ട ഓട്ടോ ഡ്രൈവര്‍ രതീഷ് തച്ചനാടന്‍ ഉടന്‍തന്നെ അത് ആശുപത്രി ഓഫീസില്‍ ഏൽപ്പിച്ചു.
പിറ്റേ ദിവസം ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സന്റെ സാന്നിധ്യത്തില്‍ രതീഷ് മാല ലാവണ്യക്കു കൈമാറി.
രതീഷിനെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ നിജി വത്സന്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന്, ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ എന്നിവര്‍ വസതിയിലെത്തി അനുമോദിച്ചു.