വിളംബര പദയാത്ര നടത്തി
1444440
Tuesday, August 13, 2024 1:48 AM IST
വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷൻ ദേവാലയത്തിന്റെ 150-ാം വാർഷിക ആഘോഷ പരിപാടികളുടെ തുടക്കംകുറിച്ചുകൊണ്ട് വിളംബര റാലി നടത്തി. ആമ്പല്ലൂർ സെന്ററിൽ പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേക്കാനത്ത് ജനറൽ കൺവീനർ ടി.കെ. ഡേവിസിന് പതാക കൈമാറി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
15 ന് ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം നിർവഹിക്കും. ജൂബിലിയോടനുബന്ധിച്ച് കലാകായിക ആത്മീയ സാമൂഹൃ സേവന മേഖലകളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കായി വികാരി ഫാ.ജെയ്സൺ കൂനംപ്ലാക്കലിന്റെ നേതൃത്വത്തിൽ150 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
വിളംബര റാലിക്ക് ഫാ. ഫ്രാൻസിസ് പുത്തൂക്കര, സൈമൺ പൂവത്തുക്കാരൻ, കൈക്കാരൻ ജോൺസൺ നന്തിക്കര തുടങ്ങിയവർ നേതൃത്വം നൽകി.