പിതൃസ്മൃതി പുരസ്കാരം സമ്മാനിച്ചു
1441777
Sunday, August 4, 2024 2:57 AM IST
ഗുരുവായൂർ: ക്ഷേത്രപാരമ്പര്യ പുരാതനനായർ തറവാട്ടുകൂട്ടായ്മയുടെ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആധ്യാത്മിക ആചാര്യൻ മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. പുരസ്കാര സമ്മേളനം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻനായർ അധ്യക്ഷതവഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ എന്നിവർ വിദ്യാഭ്യാസ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണംചെയ്തു.
പിതൃകർമാചാര്യൻ രാമകൃഷ്ണൻ ഇളയതിനെ ആദരിച്ചു.വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, മാധ്യമ പ്രവർത്തകൻ ആർ. ജയകുമാർ, കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ഡോ. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.