"മുൻപേ പറക്കുന്ന പക്ഷികൾ' നേതൃത്വപരിശീലന സെമിനാർ
1441776
Sunday, August 4, 2024 2:57 AM IST
തൃശൂർ: തണലിലേക്കു മാറുന്നവനല്ല, തണലാകുന്നവനാകണം നേതാവ് എന്ന ആശയം മുൻനിർത്തി പേരാമംഗലം സീനിയർ സിഎൽസിയുടെ നേതൃത്വത്തിൽ മുൻപേ പറക്കുന്ന പക്ഷികൾ നേതൃത്വപരിശീലന സെമിനാർ നടത്തി. പ്രമോട്ടർ ഫാ. ജെയ്സൺ മാറോക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജോ ലോറൻസ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് പ്രമോട്ടർ ഫാ. അലക്സ് മാപ്രാണി, യൂത്ത് സിഎൽസി പ്രസിഡന്റ് ജിന്റോ പോൾ എന്നിവർ പ്രസംഗിച്ചു. ജോഷി ജോസ് സ്വാഗതവും ബാബു ജോസ് നന്ദിയും പറഞ്ഞു. പേരാമംഗലം സ്മാർട്ട് ഹാളിൽ നടന്ന ക്ലാസിനു മോട്ടിവേഷൻ സ്പീക്കർ ബാസ്റ്റിൻ ജോസ് ചെറുവത്തൂർ നേതൃത്വം നൽകി.
അതിരൂപത അവാർഡ് ജേതാവും സാമൂഹ്യപ്രവർത്തകനുമായ കെ.എഫ്. ബ്ലസനെ ആദരിച്ചു. ബാബു തരകൻ, ജെറി തോമസ്, അജീഷ് ആന്റണി എന്നിവർ നേതൃത്വം നല്കി.