കാരുണ്യപ്രവാഹം
1441772
Sunday, August 4, 2024 2:57 AM IST
ചാലക്കുടി സർവീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം
ചാലക്കുടി: വയനാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി ചാലക്കുടി സർവീസ് സഹകരണ ബാങ്കും ഭരണസമിതി അംഗങ്ങളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖേന 5,35,555രൂപ കൈമാറി.
ബാങ്ക് പ്രസിഡന്റ് വി.എൽ. ജോൺസൺ, വൈസ് പ്രസിഡന്റ്് ദിലീപ് പേരാമ്പ്രത്ത്, ഡയറക്ടർ ബോർഡ് അംഗങ്ങളായ റിന്റോ കണ്ണമ്പുഴ, ജോയ് മാളിയേക്കൽ, ഒ.എസ്. ചന്ദ്രൻ, ആന്റോ മേലേപ്പുറം, അബ്ദുൽ മജീദ്, ജോസ് പുല്ലൻ, ഷനിൽ കൂത്തോട്ടുങ്ങക്കാരൻ, ഇന്ദിര ബാബു, റീന ഡേവിസ്, സിനി സന്തോഷ്, സെക്രട്ടറി കെ. പി. സാബിൻ, അസി. സെക്രട്ടറി കെ.ജെ. മിനി, ബ്രാഞ്ച് മാനേജർമാരായ എൻ.ടി. ഡേവിസ്, ലൈ ജോ, ലോറൻസ്, എം. രഘുനാഥ് എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യസേവന കൂട്ടായ്മയായ ജൊസൈന് റീച്ചും എന്‍സിസി, എന്‍എസ്എസ് കൂട്ടായ്മകളും മാതൃകയായി. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മറ്റും കളക്ടറേറ്റിലേക്ക് നേരിട്ട് എത്തിച്ചു നല്കി.
സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷ സിസ്റ്റര്‍ ഡോ. ജെസിന്, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, കായികവിഭാഗം അധ്യക്ഷന്‍ ഡോ. സ്റ്റാലിന് റാഫേല്‍ എന്നിവര്‍ നേതൃത്വം നല്കി.
അഞ്ചാംക്ലാസുകാരി ജുവാനയുടെ കാശുകുടുക്ക
ഇരിങ്ങാലക്കുട: കൊരിമ്പിശേരി സ്വദേശി അരിമ്പൂപ്പറമ്പില് ജുവാന എലിസബത്ത് ജോഷി എന്ന ഒന്‍പതുവയസുകാരി തന്റെ കാശുകുടുക്കയില്‍ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രി ഡോ. ആര് ബിന്ദുവിന്റെ ക്യാമ്പ് ഓഫീസില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം എത്തിയാണ് തുക കൈമാറിയത്.
യുകെജി ക്ലാസ് മുതല്‍ ശേഖരിച്ച പണമാണ് കുടുക്കയില്‍ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്ക്കോ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് ജുവാന. അപ്പൂപ്പന് റപ്പായി നേരത്തേ പാലിയേറ്റീവ് സൊസൈറ്റിക്ക് സൗജന്യമായി സ്ഥലം വിട്ടു നല് കിയിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നു ലക്ഷം
മറ്റത്തൂര്‍: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നുലക്ഷം രൂപ നല്‍കുമെന്ന് പ്രസിഡന്റ്് അശ്വതി വിബി അറിയിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം
ഇരിങ്ങാലക്കുട: വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി മൂന്നു ലക്ഷം രൂപ നല്കി.
മന്ത്രി ഡോ.ആര്. ബിന്ദുവിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് കൈമാറി കൈമാറി.
പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ ശുഭ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.