വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു
1436870
Thursday, July 18, 2024 1:37 AM IST
ചാലക്കുടി: വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങും കലാഭവൻ മണി അവാർഡ് വിതരണവും നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ക്ലബ് പ്രസിഡന്റ് മെന്റസ് കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാരോഹണച്ചടങ്ങ് ജോളി വടക്കൻ നിർവഹിച്ചു. ആറാമത് കലാഭവൻ മണി അവാർഡ് മിമിക്രി കലാകാരനും എഴുത്തുകാരനുമായ കലാഭവൻ മണികണ്ഠനു സംവിധായകൻ സുന്ദർദാസ് സമ്മാനിച്ചു. ചലച്ചിത്രതാരം അനിൽ ആന്റോ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പാസ്റ്റ് ഡിജി ജോഷി പുത്തിരിക്കൽ, ഡിസ്ട്രിക്ട് സെക്രട്ടറി റിജു ഞാളിയത്ത്, കലാഭവൻ ജയൻ, സുരേഷ് പവിത്രം, വി.കെ. തോമസ്, ബിജു പുത്തിരിക്കൽ, ബൈജു ജോർജ്, എ.കെ. ജോൺ, ഡാനി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മെന്റസ് കണ്ണുക്കാടൻ -പ്രസിഡന്റ്, എ.കെ. ജോൺ -സെക്രട്ടറി, ബെന്നി അച്ചാണ്ടി -ട്രഷറർ എന്നിവരാണു സ്ഥാനമേറ്റത്.