ഹരിതസമേതം വിത്തുപന്തേറ്
1436227
Monday, July 15, 2024 1:47 AM IST
തുമ്പാക്കോട്: ഹരിതസമേതത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഉപജില്ലാതല വിത്തുപന്തേറു പദ്ധതിയുടെ ഉദ്ഘാടനം വേളൂക്കര സെന്റ് ജോർജസ് യുപി സ്കൂളിൽ നടത്തി.
സ്കൂൾ മാനേജർ ഫാ.അഡ്വ. തോമസ് പുതുശേരി അധ്യക്ഷതവഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ ഡേവിസ് താക്കോൽക്കാരൻ ഉദ്ഘാടനംനിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ വി.കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി.ജോസ്, വാർഡ് മെമ്പർ ഡെന്നി ആന്റണി, പിടിഎ പ്രസിഡന്റ് കെ.വി. ബിജു, എംപിടിഎ പ്രസിഡന്റ് ജോസ്മി ബിജു എന്നിവർ പ്രസംഗിച്ചു. എഇഒ പി.ബി. നിഷ സ്വാഗതവും ഹെഡ്മിസ്ട്രസ് റാണി ജോൺ നന്ദിയും പറഞ്ഞു.