അനുസ്മരണം നടത്തി
1429723
Sunday, June 16, 2024 7:29 AM IST
തൃശൂർ: ചലച്ചിത്ര കേന്ദ്രം തൃശൂരിന്റെയും തൃശൂർ പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബിആർപി ഭാസ്കർ, ചെലവൂർ വേണു അനുസ്മരണം സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളിലാണ് അനുസ്മരണം നടന്നത്. എം.പി. സുരേന്ദ്രൻ, ഡോ. കെ. ഗോപിനാഥൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പ്രസ് ക്ലബ് ട്രഷറർ കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. എം.സി. രാജനാരായണൻ, പുതുമഠം ജയരാജ്, ചെറിയാൻ ജോസഫ് എന്നിവർ സംസാരിച്ചു.