ട്രെയിൽ യാത്രയിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
1417454
Friday, April 19, 2024 11:31 PM IST
കയ്പമംഗലം: ട്രെയിൽ യാത്രയിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കയ്പമംഗലം തായ്നഗർ പടിഞ്ഞാറു ഭാഗം തറയിൽ ശ്രീനിവാസ(64) നാണ് മരിച്ചത്.
മുംബൈയിൽ നിന്ന് നാട്ടിലേക്ക് നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കൊങ്കണിലെ ഖേഡ് സ്റ്റേഷനിൽ കുഴഞ്ഞ് വീണതായി പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.
ഭാര്യ: അജിത. മക്കൾ: ഭാസില, അമൽ. മരുമകൻ: രാകേഷ് .