ഇരിങ്ങാലക്കുട മണ്ഡലത്തിൽ സുനിൽകുമാറിന്റെ പര്യടനം
1415258
Tuesday, April 9, 2024 6:06 AM IST
തൃശൂർ: എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. പര്യടനത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
തൊമ്മാന സെന്റർ, വല്ലക്കുന്ന്, കല്ലേറ്റുംകര വടക്കുംമുറി, ആളൂർ സെന്റർ, പൊരുന്നംകുന്ന്, വെള്ളാഞ്ചിറ, വരദനാട്, കണ്ണിക്കര, കടുപ്പശേരി, പൂന്തോപ്പ്, കോലോത്തുംപടി, ഊരകം പുല്ലൂർ,അന്പലനട, തുറവൻകാട്, വെള്ളിലംകുന്ന്, തറയ്ക്കൽപറന്പ്, കുഴിക്കാട്ടുകോണം, പീച്ചംപിള്ളിക്കോണം, പുറക്കാട്ടുകുന്ന്, കാറളം ആലുംപറന്പ്, ചെമ്മണ്ട, കലാസമിതി, കൂത്തുപറന്പ് വാട്ടർടാങ്ക്, ബ്ലോക്ക് ലക്ഷം വീട് കോളനി, കാട്ടുങ്ങച്ചിറ അഞ്ചുമുറി, ഠാണാ കോളനി, കൊരുന്പിശേരി റേഷൻപീടിക, എടക്കുളം കനാൽ പാലം, ചീനക്കുഴി, മതിലകം ടോൾ, മുഞ്ഞനാട് പള്ളി, പടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരം, കാക്കാത്തുരുത്തി, വടക്കുമുറി എസ് വളവ്, പോത്താനി, തൃത്താണി പാടം, ഇല്ലിക്കാട്, കുന്നത്തുപീടിക, പള്ളിവേട്ട നഗർ, പവർ ഹൗസ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ പര്യടനം കടന്നുപോയി.
സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, എൽഡിഎഫ് മണ്ഡലം കണ്‍വീനർ ഉല്ലാസ് കളക്കാട്ട്, മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി. മണി, ഇടതുപക്ഷ നേതാക്കളായ കെ. ശ്രീകുമാർ, എൻ.കെ. ഉദയപ്രകാശ് എന്നിവർ പ്രസംഗിച്ചു.