പൾസ് പോളിയോ ഇമ്യൂണൈസേഷനു തുടക്കം
1397261
Monday, March 4, 2024 12:24 AM IST
തൃശൂർ: ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജില്ലാ ജനറൽ ആശുപത്രി ആർദ്രം ക്ലിനിക്കിൽ നടന്നു. അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കു പോളിയോ പ്രതിരോധ തുള്ളിമരുന്നു നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലാകെ അഞ്ചുവയസിനു താഴെ 20,1851 കുട്ടികളുണ്ട്. ആദ്യദിനം പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെയാണു തുള്ളിമരുന്നു നൽകിയത്. ആകെ 2050 ബൂത്തുകളാണു സജ്ജമാക്കിയത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ 1831 കുട്ടികൾക്കും ആദിവാസി മേഖലകളിലെ കുട്ടികൾക്കും തുള്ളിമരുന്നു നൽകും. ആദ്യദിനം ബൂത്തുകളിലൂടെ തുള്ളിമരുന്നു സ്വീകരിക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് പിന്നീടു ഗൃഹസന്ദർശനത്തിലൂടെ വോളന്റിയർമാർ തുള്ളിമരുന്നു നൽകും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ടി.കെ. ജയന്തി, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഡയറക്ടർ ടോണി ചാക്കോ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ, തൃശൂർ റോട്ടറി അസിസ്റ്റന്റ് ഗവർണർ പോൾ വർഗീസ്, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി മനോജ് പുഷ്കരൻ, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. പവൻ മധുസൂദൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ്കുമാർ, സംസ്ഥാ ന നിരീക്ഷകരായ എത്തിയിരിക്കുന്ന സ്റ്റേറ്റ് ഓഫീസർ എം.ആർ. ജയൻ, ടെക്നിക് അസിസ്റ്റന്റ് കെ.എസ്. രാമൻ എന്നിവർ പ്രസം
ഗിച്ചു.