മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
1339572
Sunday, October 1, 2023 2:15 AM IST
ചേറ്റുവ: കടപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 വാർഷിക പദ്ധതിയായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അധ്യക്ഷനായിരുന്നു.
2 ലക്ഷം രൂപ വകയിരുത്തി 33 ഗുണഭോക്താക്കളാണ് ഈ പദ്ധതി ലഭ്യമാവുക. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സാലിഹ ഷൌക്കത്ത്, ശുഭ ജയൻ, വി.പി. മൻസൂർ അലി, മെമ്പർമാരായ ഷീജ രാധാകൃഷ്ണൻ, അബ്ദുൽ ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി പി.വൈ സാജിത, ടോണി ജോസഫ്, സ്റ്റെഫി വിൻസെന്റ്, സാഗർ മിത്ര പ്രജിതലാലു, റിഷാന തുടങ്ങിയവർ പങ്കെടുത്തു.