ചോലയിൽ അമ്പിളിയുടെ ചിത്രകലാ പ്രദർശനം
1337724
Saturday, September 23, 2023 2:08 AM IST
ചാലക്കുടി: സിനിമ സംവിധായകനും ചിത്രകാരനുമായ അമ്പിളിയുടെ ചിത്രകലാ പ്രദർശനം ചോല ആർട്സ് ഗാലറിയിൽ ആരംഭിച്ചു. സത്യൻ അന്തിക്കാട്, പി. ചന്ദ്രകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും അഡ്വ. രഘുരാമ പണിക്കരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ടി.ജി. രവി മുഖ്യാതിഥിയായിരുന്നു.
ചിത്ര പ്രതിഭ അനുജാത് സിന്ധു വിനയ് ലാലിനെ ആദരിച്ചു. അമ്പിളി വരച്ച 130 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുവരെ രാവിലെ 10 മുതൽ ഏഴുവരെയാണു പ്രദർശനം. അമ്പിളി, ജോമോൻ ആലുക്ക, ജോഷി മാളിയേക്കൽ, തുമ്പൂർ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.