പാവറട്ടി ആശ്രമ ദേവാലയത്തിൽ ആരാധനയ്ക്കും തിരുനാളിനും കൊടികയറി
1336844
Wednesday, September 20, 2023 1:29 AM IST
പാവറട്ടി: പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ നാല്പതു മണിക്കൂർ ആരാധനയ്ക്കും വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനും കൊടിയേറി. പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് കൊടിയേറ്റ് നിർവഹിച്ച ു. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സിജേഷ് വാതുക്കാടൻ നേതൃത്വം നൽകി.
28,29,30 തീയതികളിൽ 40 മണിക്കൂർ ആരാധന, ഒക്ടോബർ ഒന്നിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ എന്നിവ ആഘോഷിക്കും. തിരുനാൾവരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് കുർബാനയും നവനാൾ തിരുക്കർമങ്ങളും ഉണ്ടാകും. 28 ന് രാവിലെ 6.30 ന് ആഘോഷമായ കുർബാന.
തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണതോടെ 40 മണിക്കൂർ ആരാധനയ്ക്കു തുടക്കമാകും. സിഎംഐ ദേവമാത പ്രൊവിൻഷ്യാള്‍ ഫാ.ജോസ് നന്തിക്കര മുഖ്യകാർമികനാകും. 30ന് രാവിലെ ഒമ്പതിന് 40 മണിക്കൂർ ആരാധന സമാപനത്തിന് അദിലാബാദ് രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യകാർമികനാകും. വൈകീട്ട് ആറിന് നടക്കുന്ന കുർബാനയെ ത്തുടർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കും.
രാത്രി എട്ടിന് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും.