യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
1336568
Monday, September 18, 2023 11:39 PM IST
ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണന്റെ മകൻ അനിൽ കുമാർ(39) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്.
ഇലക്ട്രീഷ്യനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ തനിച്ചായിരുന്നു. ഭാര്യ സ്വന്തം വീട്ടിലും അമ്മ സഹോദരിയുടെ വീട്ടിലുമായിരുന്നു.
അനിൽ കുമാറിനെ അന്വേഷിച്ചു എത്തിയയാൾ വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നത് കണ്ട് സമീപവാസികളെ അറിയിക്കുകയും ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: നിവ്യ. മകൻ: അമേഘ്.