35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണംചെയ്തു
1336437
Monday, September 18, 2023 1:17 AM IST
ചാവക്കാട്: മണത്തല മഹല്ല് നിർധന വിവാഹസഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽനിന്നു തെരഞ്ഞെടുത്ത 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായ വിതരണം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു.
സമിതി ചെയർമാൻ പി.കെ. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, മുദരിസ് അബ്ദുൽ ലത്തീഫ് അൽ ഹൈത്തമി, കെ.കെ മുബാറക്, കെ.വി. സത്താർ, ഫൈസൽ കാനാംപുള്ളി, കെ.വി. ഷാനവാസ്, പി.എസ്. ഷാഹു, എ.വി. അഷറഫ്, ഖാജാ ഹുസൈൻ, ടി.കെ. മുഹമ്മദാലി ഹാജി, എൻ.കെ. സുധീർ എന്നിവർ പ്രസംഗിച്ചു.