ഷോക്കേറ്റ് യുവാവ് മരിച്ചു
1299450
Friday, June 2, 2023 1:09 AM IST
ചെമ്മണ്ട: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കിഴുത്താണി സ്വദേശി പുതുവാട്ടിൽ കുമാരൻ മകൻ അജേഷ് (45) ആണ് ഷോക്കേറ്റ് മരിച്ചത്. ചെമ്മണ്ടയിൽ ആലപ്പാടൻ സിജോയുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ ജോലിക്കിടയിലാണ് സംഭവം. ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. അമ്മ: തങ്കമണി, സഹോദരങ്ങൾ: അജയൻ, അനീഷ്, അനിൽ.