യുവതി കുളിമുറിയിൽ മരിച്ചനിലയിൽ
1263313
Monday, January 30, 2023 4:12 AM IST
ഇരിങ്ങാലക്കുട: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് കടുപ്പശേരി ഇഞ്ചിപ്പുല്ലുവളപ്പിൽ വീട്ടിൽ വിവിഷ് ഭാര്യ നീതു(23)നെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളിക്കുവാൻ കയറിയ യുവതി ദീർഘസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോൾ തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി. ആളൂർ എസ്ഐ കെ.എസ്. സുബീഷ് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. യുവതിയുടെ ആന്തരീകാവയവങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷം പരിശോധനക്കായി കാക്കനാട്ടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. കുളിമുറിയിൽ കാൽ വഴുതി വീണപ്പോൾ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്കാരം നടന്നു. മക്കൾ: ആദി വിഗ്നേസ് (നാല്), ആദി വിനായക് (രണ്ട് ) ആദി മഹാലക്ഷ്മി (ആറുമാസം).