വൈഎംസിഎ ആദരിച്ചു
1227432
Tuesday, October 4, 2022 12:38 AM IST
എളവള്ളി: പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും വൈഎംസിഎ ഉപഹാരങ്ങൾ നൽകി ആദരിച്ചു. നൂറു ശതമാനം വിജയം കൈവരിച്ച ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ എളവള്ളി, ഗോകുലം പബ്ലിക് സ്കൂൾ ചിറ്റാട്ടുകര, വിദ്യാവിഹാർ സെൻട്രൽ സ്കൂൾ, കാക്കശേരി എന്നീ സ്കൂളുകൾക്ക് പ്രത്യേകം ഉപഹാരങ്ങൾ നൽകി.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര വൈഎംസിഎ പ്രസിഡന്റ ് ജസ്റ്റിൻ തോമസ് അധ്യക്ഷനായിരുന്നു. ഷിജി ജേക്കബ്, ജോണ്സണ് മാറോക്കി, തുടങ്ങിയവർ പ്രസംഗിച്ചു.