ഡോ. എസ്. സോമനാഥ് പ്രഭാഷണം
1591950
Tuesday, September 16, 2025 1:07 AM IST
തിരുവല്ല: ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻമുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് നാളെ തിരുവല്ലയിൽ എത്തും. മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സ്വീകരിക്കുന്നതിനാണ് എത്തുന്നത്.
തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ സഭാ കൗൺസിൽ ചേംബറിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി ആൻസിൽ സഖറിയ കോമാട്ട് , കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ നേതൃത്വം നൽകും.