കൊ​ച്ചി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​ന്‍​ഷ​നേ​ഴ്‌​സ് ആ​ന്‍​ഡ് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്നു. എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ന​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഒ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ ഫെ​ഡ​റേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ​ഫ് പാ​ല​ക്ക​ലി​നെ ആ​ദ​രി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ക​ന​ക​രാ​ജ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കോ​ശി, ഡ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ജി. രാ​ജ​ഗോ​പാ​ല്‍, അ​രു​ണാ​ച​ലം, പി.​പി. ഫ്രാ​ന്‍​സി​സ്, ബീ​ന കെ. ​ര​വി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പി. ​ജെ. പാ​പ്പ​ച്ച​ന്‍, ഷാ​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, സം​ഘ​ഗാ​നം, നാ​ട​ന്‍​പാ​ട്ട്, ശാ​സ്ത്രീ​യ നൃ​ത്തം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.