ജില്ലാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലുവ മാവേലി ക്ലബ് ഫൈനലില്‍
1591742
Monday, September 15, 2025 4:00 AM IST
കൊച്ചി: ആലുവ ജീവസ് സിഎംഐ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ആലുവ മാവേലി ക്ലബ് ഫൈനലില്‍ പ്രവേശിച്ചു. റീജണല്‍ സ്പോര്‍ട്സ് സെന്ററിനെ 44-29ന് പരാജയപ്പെടുത്തിയാണ് മാവേലി ക്ലബ് ഫൈനലില്‍ പ്രവേശിച്ചത്.
കാലടി എന്‍എസ്എസും എറണാകുളം സെന്റ് തെരേസാസും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളെ നാളെ മാവേലി ക്ലബ് ഫൈനലില്‍ നേരിടും. ഇന്ന് നടക്കുന്ന പുരുഷ സെമി ഫൈനലില്‍ കൊച്ചി ഫ്രാഗോമാന്, സെന്‍ട്രല്‍ ജിഎസ്ടി, കസ്റ്റംസിനെ നേരിടും.
രണ്ടാം സെമിയില്‍ കൊച്ചി റേഷന്‍സ്, റീജണല്‍ സ്പോര്‍ട്സ് സെന്ററുമായി മത്സരിക്കും.