റോബിനെ ആദരിച്ചു
1591756
Monday, September 15, 2025 4:24 AM IST
ചെറായി: മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം വഹിച്ച ആബുലൻസ് ബോൾഗാട്ടി ലുലു ഹയത്തിൽ നാലു മിനിറ്റുകൾക്കുള്ളിൽ ലിസി ഹോസ്പിറ്റലിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ പള്ളിപ്പുറം സ്വദേശി പി.ആർ. റോബിനെ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക വിശ്വാസപരിശീലന യൂണിറ്റ് ആദരിച്ചു.
ഫാ. ജോമിറ്റ് ജോർജ് നടുവില വീട്ടിൽ പൊന്നാട അണിയിക്കുകയു മൊമന്റോ നൽകുകയും ചെയ്തു. സനൽ,അലക്സ് താളുപ്പാടത്ത്. സിസ്റ്റർ അതുല്യ, അസിൻ ആന്റണി,റീന സ്റ്റാൻലി എന്നിവർ സംസാരിച്ചു.