കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി കു​രി​മ്പ​ന​പാ​റ​യി​ൽ സി.​എ​ച്ച്.​മു​ഹ​മ്മ​ദ് കോ​യ ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ഹാ​രീ​സ് ബീ​രാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ പേ​രി​ലാ​ണ് ഗ്രൗ​ണ്ട് നി​ർ​മി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, ജെ​യിം​സ് കോ​റ​മ്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​സ​മോ​ൾ ഇ​സ്മ​യി​ൽ, ആ​നി​സ് ഫ്രാ​ൻ​സി​സ്, ടി.​കെ. കു​ഞ്ഞു​മോ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷെ​റ​ഫി​യ ഷി​ഹാ​ബ് , നാ​സ​ർ വ​ട്ടേ​ക്കാ​ട​ൻ, വൃ​ന്ദ മ​നോ​ജ്,

നേ​താ​ക്ക​ളാ​യ ബാ​ബു ഏ​ലി​യാ​സ്, പി.​കെ. മൊ​യ്തു, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എ.​റ്റി. പൗ​ലോ​സ്, അ​ലി പ​ടി​ഞ്ഞാ​റേ​ച്ചാ​ലി​ൽ, കെ.​എം. കു​ഞ്ഞു​ബാ​വ, എ​ൻ.​എം. ഷം​സു​ദ്ദീ​ൻ, ഷി​ഹാ​ബ്, സി.​ബി. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.