മ്യൂസിക് കോമഡി നൈറ്റ് 17ന്
1591767
Monday, September 15, 2025 4:27 AM IST
കോതമംഗലം: മാർതോമ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ചെറിയപള്ളി ചാരിറ്റിബിൾ ഫൗണ്ടേഷന്റെ ധന ശേഖരണാർത്ഥം 17ന് വൈകിട്ട് 5.30ന് മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ മ്യുസിക് കോമഡി ഷോ 2025 നടത്തും. പ്രവേശന പാസിന്റെ പ്രകാശനം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടതിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, ഫൗണ്ടേഷൻ ഭാരവാഹികളായ ജോർജ് മാത്യു, എബി ഞാളിയത്ത്, ഐസക് കോര, ഷാജൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
പിന്നണിഗായകൻ മധു ബാലകൃഷ്ണൻ, സിനിമാ- മിമിക്രി താരം ഹരീഷ് കണാരൻ, നിർമൽ പാലാഴി, രാജേഷ് അടിമാലി ഉൾപ്പെടെയുള്ളവർ മ്യൂസിക് കോമഡി നൈറ്റിൽ പങ്കെടുക്കും.