മെട്രോപോളിറ്റൻ കൊച്ചി സിറ്റി ചെയർമാനെ കൊച്ചി രൂപത ആദരിച്ചു
1591754
Monday, September 15, 2025 4:11 AM IST
ഫോർട്ടുകൊച്ചി: മെട്രോ സിറ്റി കൊച്ചിയുടെ പ്രഥമ ചെയർമാനായി തെരഞ്ഞെടുത്ത ബെനഡിക്ട് ഫെർണാണ്ടസിനെ കൊച്ചി രൂപത ബിസിസി ആദരിച്ചു. ഇടക്കൊച്ചി ആൽഫാപാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കൊച്ചി ഡലഗേറ്റ് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബിസിസി രൂപത ഡയറക്ടർ ഫാ. ബെന്നി തോപ്പിപറമ്പിൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ലിസി ചാലാവീട്ടിൽ, ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, രൂപത ഭാരവാഹികളായ പോൾ ബെന്നി പുളിക്കൽ, പീറ്റർ പി. ജോർജ്,മാർഗരേറ്റ് ക്ലാപ്പിത്തറ, ജോ അമ്പലത്തുങ്കൽ, ആൽബി ഗൊൺസാൽവൂസ് എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ 51 ഇടവക ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.