വൈഎംസിഎ ലഹരിവിരുദ്ധ പരിപാടി
1591768
Monday, September 15, 2025 4:27 AM IST
പാലക്കുഴ: പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വൈഎംസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഫാ. ബിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. മിനു സണ്ണി ക്ലാസെടുത്തു.
വൈഎംസിഎ പ്രസിഡനന്റ് സണ്ണി മംഗലശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് മെന്പർ സിബി ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ്, വൈഎംസിഎ ഭാരവാഹികളായ ടി.സി. തോമസ്, ഡോ. ജോസ് ചെരിയപ്പുറത്ത്, കെ.പി. സാജു, ജോസ് പട്ടരുമഠത്തിൽ, സാജൻ ഫിലിപ്പോസ്, ബാബു ഓലിക്കൽ, സഖറിയ തോമസ്, സജി ജോർജ് എന്നിവർ പ്രസംഗിച്ചു.